2012ന് മുമ്പ് നിർമ്മിച്ച ഹോട്ടലുകൾക്ക്, STPയില്ലാതെ NOC ലഭ്യമാക്കുന്നത്:-

Dear Members,
ഇന്നലെ Polution Control Board ഹെഡ് ഓഫിസിൽ ചെയർമാനും ഉന്നത ഉദ്യോഗസ്ഥരുമായി PST നടത്തിയ രണ്ടാം വട്ട ചർച്ചയെ തുടർന്ന് 2012ന് മുമ്പ് നിർമ്മിച്ച ഹോട്ടലുകൾക്ക് Sewage Treatment Plant ഇല്ലാതെ തന്നെ ഒരു വർഷത്തേക്കെങ്കിലും, ചെറിയ നിബന്ധനകൾക്ക് വിധേയമായി NOC ലഭ്യമാക്കാം എന്ന ഉറപ്പു ലഭിച്ചിരിക്കുന്ന കാര്യം സന്തോഷപൂർവം അറിയിക്കട്ടെ. പുതുതായി Classification work നടത്തുന്ന പഴയ ഹോട്ടലുകൾക്ക് ഇക്കാര്യം വളരെ ആശ്വാസമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്റെ order അടുത്ത ആഴ്ച ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.(PCB ചെയർമാന് കൊടുത്ത കത്തിന്റെ copy ഇതോടെ വെക്കുന്നു).
അത് പോലെ Ground+ 2 Floor മാത്രമുള്ള കെട്ടിടങ്ങൾക്ക് Fire NOC നിർബന്ധമാക്കരുത് എന്ന കാര്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നമ്മൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അക്കാര്യവും ശരിയാകുമെന്ന് പ്രത്യാശിക്കുന്നു.
ഇന്നലെ യുവറാണി റെസിഡൻസിയിൽ ചേർന്ന പർചെയ്സ് കമ്മിറ്റിയുടെ മീറ്റിംഗ്ഉം, വളരെ ഫലപ്രഥമായിരുന്നു. കമ്പനികളുമായി സ്‌പെഷ്യൽ rateന്റെ കാര്യത്തിൽ താമസിയാതെ agreement sign ചെയ്യുന്നതായിരിക്കും എന്നും അറിയിച്ചു കൊള്ളുന്നു.
സ്നേഹാദരങ്ങളോടെ!

V Sunilkumar
President

Sqn Ldr KB Padmadas
General Secretary

Binoy Joseph
Treasurer

08,Dec,2018