ഒരു സന്തോഷ വാർത്ത!

Dear Members, ഒരു സന്തോഷ വാർത്ത! ഇന്നലെ ബോൾഗാട്ടി പാലസിൽ ബഹു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന ‘Tourism Trade Meet’ലേക് FKHAയുടെ പ്രതിനിധികളായി നമ്മെ ചരിത്രത്തിൽ ആദ്യമായി ക്ഷണിക്കുകയും, PST തന്നെ ഈ മീറ്റിങ്ങിൽ പങ്കെടുക്കുകയും ഉണ്ടായി. മീറ്റിങ് വളരെ ഫലപ്രദമായിരുന്നു എന്നു മാത്രമല്ല, Classification അടക്കമുള്ള കാര്യങ്ങളിൽ നമ്മുടെ മെമ്പർമാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ആധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞു എന്നും അറിയിക്കാൻ വലിയ സന്തോഷമുണ്ട്. ഉടൻ തന്നെ ഇക്കാര്യങ്ങളിൽ പരിഹാരവും നമുക്ക് പ്രതീക്ഷിക്കാം. ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും FKHAയെ ഇനിമുതൽ പങ്കെടുപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രസിഡണ്ട് ഇക്കാര്യത്തിൽ കാണിച്ച നേതൃപാഠവം പ്രത്യേകം ശ്‌ളാഘനീയ മാണെന്ന് അറിയിക്കട്ടെ ! കേരള ടൂറിസത്തെ ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് പുതിയ ഉയരങ്ങളിൽ എത്തിക്കാനും, കൂടെ ഇതിലൂടെ നമ്മുടേതടക്കമുള്ള പ്രശ്ന പരിഹാരത്തിനും, ഓരോ ബിസിനസ്സിന്റെയും ഉന്നമനത്തിനുമായുള്ള നിർദ്ദേശങ്ങൾ രണ്ടു ദിവസത്തിനകം കൊടുക്കേണ്ടതുണ്ട്. നിങ്ങൾ ഓരോരുത്തരുടെയും വിലയേറിയ നിർദ്ദേശങ്ങൾ ഇന്ന് തന്നെ FKHA ഗ്രൂപ്പിൽ post ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
Sqn Ldr KB Padmadas
General Secretary

28,Nov,2018