കേരളത്തിന്റെ ബഹു:എക്സൈസ് , സഹകരണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശ്രീ എം ലിജു അവർകളെ സന്ദർശിച്ച് സംഘടനയുടെ ആശംസകൾ അറിയിച്ചു. ഏറെ തിരക്കുകൾക്കിടയിലും വ്യവസായം നേരിടുന്ന വിഷയങ്ങൾ അദ്ദേഹം ശ്രദ്ധയോടെ കേൾക്കുകയും , സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ മദ്യ നയ രൂപീകരണത്തിന് മുന്നോടിയായി സംഘടനയുമായി വിശദമായ ചർച്ച നടത്തുമെന്നും, നയം സംബന്ധിച്ച് ഇതു വരെ യാതൊരു ചർച്ചകളും ആരംഭിച്ചിട്ടില്ല എന്നും അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു.